---
title: "സുപ്രീം കോടതി വിധി പ്രകാരമുള്ള ബഫർ സോൺ നടപടി ക്രമങ്ങളിൽ നിന്നും ജനവാസ മേഖലയെയും കൃഷിസ്ഥലങ്ങളെയും പുർണ്ണമായും ഒഴിവാക്കുക "
english_title: "Completely exclude residential areas and agricultural areas from buffer zone procedures as per the Supreme Court verdict. "
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/88875/Completely exclude residential areas and agricultural areas from buffer zone procedures as per the Supreme Court verdict. "
published_at: "2023-01-06T09:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63b7a2bb7b94b_.jpg"
keywords: []
---

# സുപ്രീം കോടതി വിധി പ്രകാരമുള്ള ബഫർ സോൺ നടപടി ക്രമങ്ങളിൽ നിന്നും ജനവാസ മേഖലയെയും കൃഷിസ്ഥലങ്ങളെയും പുർണ്ണമായും ഒഴിവാക്കുക 

> **Lead Summary:** കൂരാച്ചുണ്ട്:സുപ്രീം കോടതിക്ക് സമർപ്പിക്കുവാനുള്ള ജനവാസ കേന്ദ്രങ്ങളുടെ ഫീൽഡ്തല വിവര ശേഖരണ ശേഖരണവും ആപ്പിലേക്കുള്ള ഡാറ്റ ശേഖരണവും കൂരാച്ചുണ്ട് പഞ്ചായത്തിൽ സമയബന്ധിതമായി പൂർത്തിയാക്കാൻ ബാലുശ്ശേരി എം.എൽ എ അഡ്വ. കെ.എം സച്ചിൻ ദേവ് വിളിച്ച് ചേർത്ത വിവിധ വകുപ്പുകളുടെ പഞ്ചായത്ത് തല അവലോകന യോഗത്തിൽ തീരുമാനമാനിച്ചു.സുപ്രീം കോടതി വിധി പ്രകാരമുള്ള ബഫർ സോൺ നടപടി ക്രമങ്ങളിൽ നിന്നും ജനവാസ മേഖലയെയും കൃഷിസ്ഥലങ്ങളെയും പുർണ്ണമായും ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ തയ്യാറാക്കുന്ന പരിപാടിയാണ് ഇത്. ഗ്രാമ പഞ്ചായത്ത് ഹാളിൽ ചേർന്ന യോഗത്തിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പോളി കാരക്കട,വിവിധ സ്റ്റാൻഡിങ്ങ് കമ്മറ്റി ചെയർമാന്മാരായ ഒ.കെ.അമ്മദ്, ഡാർളി ജോസഫ് സിമിലി ബിജു, വനം വകുപ്പ് ഡെപൂട്ടി റേഞ്ചർ വിജിത്ത്, വില്ലേജ് ഓഫീസർ, പഞ്ചായത്ത് സെക്രട്ടറി അബ്ദുൽ കരീം എന്നിവർ പങ്കെടുത്തു. രണ്ട് ദിവസത്തിനകം പഞ്ചായത്തിലെ ഇതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ പൂർത്തിയാക്കാൻ കഴിയുമെന്ന് ഉദ്യോഗസ്ഥർ യോഗത്തിൽ വ്യക്തമാക്കി .

## Article Content

കൂരാച്ചുണ്ട്:സുപ്രീം കോടതിക്ക് സമർപ്പിക്കുവാനുള്ള ജനവാസ കേന്ദ്രങ്ങളുടെ ഫീൽഡ്തല വിവര ശേഖരണ ശേഖരണവും ആപ്പിലേക്കുള്ള ഡാറ്റ ശേഖരണവും കൂരാച്ചുണ്ട് പഞ്ചായത്തിൽ സമയബന്ധിതമായി പൂർത്തിയാക്കാൻ ബാലുശ്ശേരി എം.എൽ എ അഡ്വ. കെ.എം സച്ചിൻ ദേവ് വിളിച്ച് ചേർത്ത വിവിധ വകുപ്പുകളുടെ പഞ്ചായത്ത് തല അവലോകന യോഗത്തിൽ തീരുമാനമാനിച്ചു.സുപ്രീം കോടതി വിധി പ്രകാരമുള്ള ബഫർ സോൺ നടപടി ക്രമങ്ങളിൽ നിന്നും ജനവാസ മേഖലയെയും കൃഷിസ്ഥലങ്ങളെയും പുർണ്ണമായും ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ തയ്യാറാക്കുന്ന പരിപാടിയാണ് ഇത്. ഗ്രാമ പഞ്ചായത്ത് ഹാളിൽ ചേർന്ന യോഗത്തിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പോളി കാരക്കട,വിവിധ സ്റ്റാൻഡിങ്ങ് കമ്മറ്റി ചെയർമാന്മാരായ ഒ.കെ.അമ്മദ്, ഡാർളി ജോസഫ് സിമിലി ബിജു, വനം വകുപ്പ് ഡെപൂട്ടി റേഞ്ചർ വിജിത്ത്, വില്ലേജ് ഓഫീസർ, പഞ്ചായത്ത് സെക്രട്ടറി അബ്ദുൽ കരീം എന്നിവർ പങ്കെടുത്തു. രണ്ട് ദിവസത്തിനകം പഞ്ചായത്തിലെ ഇതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ പൂർത്തിയാക്കാൻ കഴിയുമെന്ന് ഉദ്യോഗസ്ഥർ യോഗത്തിൽ വ്യക്തമാക്കി .

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/88875/Completely exclude residential areas and agricultural areas from buffer zone procedures as per the Supreme Court verdict. )